ചേന പയർ മെഴുക്കുപുരട്ടി
ചേന : 200 ഗ്രാം
പച്ചപയർ : 100 ഗ്രാം
ചെറിയ ഉള്ളി : 10 എണ്ണം
പച്ചമുളക് : 3 എണ്ണം
വെളിച്ചെണ്ണ : 3 ടേബിൾസ്പൂണ്‍
ഉപ്പു് : ആവശ്യത്തിന്
മഞ്ഞപൊടി : 1/4 ടീസ്പൂണ്‍
ചെയ്യുന്ന വിധം
ചേന ഒരിഞ്ചു നീളത്തിൽ അധികം ഘനമില്ലതെ അരിഞ്ഞു കഴുകിവെക്കുക.
പയർ ഒരിഞ്ചു നീളത്തിൽ മുറിച്ചു കഴുകി വെക്കുക.
ഒരു പാത്രത്തിൽ ചേനയും പയറും അല്പം മഞ്ഞപൊടിയും ചേർത്തു അല്പം വെള്ളത്തിൽ വേവിക്കുക. അരവേവാകുമ്പോൾ ഉപ്പു ചേർക്കുക. വെള്ളം പോരെങ്കിൽ ഒഴിക്കണം.
വെന്തശേഷം വെള്ളം ജാസ്തി ഉണ്ടെങ്കിൽ ഒഴിച്ചുകളയുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉള്ളി നീളത്തിലരിഞ്ഞു ചേർക്കുക. ഒന്ന് വതക്കിയ ശേഷം പച്ചമുളക് രണ്ടായി കീറിയതും ചെർത്തി ചേനയും പയറും ഇട്ടു ഇളക്കുക. ചെറിയ തീയിൽ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്ത് ചെറുതായി മൊരിയിച്ചെടുക്കുക.